കൊച്ചി : യൂണിഫോം സംബന്ധിച്ച് സ്കൂൾ മാനേജ്മെന്റിന്റെ നിയമപ്രകാരമുള്ള ചട്ടങ്ങൾ പാലിച്ച് സ്കൂൾ പ്രവർത്തിക്കാൻ മതിയായ പോലീസ് സംരക്ഷണം നൽകാനാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അത്തരത്തിൽ സ്കൂൾ പ്രവർത്തനവുമായി മുന്നോട്ടു പോകുന്നതിനിടയിൽ ആരുടെ ഭാഗത്ത് നിന്നും അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുത് എന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ആവശ്യപ്പെട്ടു.
സെന്റ് റീത്താസ് സ്കൂൾ യൂണിഫോം വിവാദത്തിൽ സ്കൂളിന് പോലീസ് സംരക്ഷണം ഉറപ്പു വരുത്തുന്നതിനും വിദ്യാർത്ഥികൾക്ക് സ്കൂളിൾ ദിനങ്ങൾ തടസ്സപ്പെടാതിരിക്കുന്നതിനും സ്കൂൾ അധികാരികൾക്ക് നീതിപൂർവ്വകമായ സംരക്ഷണ മുറപ്പാക്കുന്നതിനും ജില്ലാ പോലീസ് കമ്മിഷണറുടെ പ്രത്യേക ശ്രദ്ധ യുണ്ടാകണമെന്ന് KLCA സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
സ്കൂളിന്റെ സൽപേരിന് കളങ്കം വരുത്താൻ ചില കൂട്ടർ നടത്തുനസംഘടിത ശ്രമങ്ങളെ പോലീസ് കൃത്യമായി നിരീക്ഷിക്കുന്നതിനാവശ്യമായ ഉത്തരവുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകണമെന്നും സമിതി ആവശ്യപ്പെട്ടു.മാനേജ്മെന്റ് കൈക്കൊള്ളുന്ന നിയമപ്രകാരമുള്ള എല്ലാ തീരുമാനങ്ങൾക്കും പൂർണ്ണ പിന്തുണ നൽകുമെന്ന് കെഎൽസിഎ സംസ്ഥാന പ്രസിഡൻറ് ഷെറി ജെ തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി, സാമൂഹ്യ രാഷ്ട്രീയ ഫോറം കൺവീനർ ടി എ ഡാൽഫിൻ, കൊച്ചി രൂപത പ്രസിഡൻറ് പൈലി ആലുങ്കൽ എന്നിവർ അറിയിച്ചു.