പാലക്കാട് :പാലക്കാട് നെന്മാറ സജിത വധക്കേസില്‍ പ്രതി ചെന്താമര കുറ്റക്കാരൻ എന്ന് കോടതി . മറ്റന്നാള്‍ ജില്ലാ അഡിഷണല്‍ സെഷൻസ് കോടതി ശിക്ഷ പ്രഖ്യാപിക്കും. എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി പ്രതിയോട് ചോദിച്ചു . ഒന്നും പറയാനില്ലെന്ന് ചെന്താമര പറഞ്ഞു. കോടതിയില്‍ വിശ്വാസമെന്ന് സജിതയുടെ മക്കളും, കടുത്ത ശിക്ഷ കിട്ടണമെന്ന് സജിതയുടെ അമ്മയും പ്രതികരിച്ചു .
ഇതേ കേസില്‍ ജാമ്യത്തിലിറങ്ങിയാണ് ചെന്താമര സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയേയും കൊലപ്പെടുത്തിയത്. സജിത വധക്കേസില്‍ ചെന്താമരയ്ക്കെതിരെ നിര്‍ണായക മൊഴി നല്കിയ സാക്ഷി പുഷ്പ ചെന്താമരയെ ഭയന്ന് പിന്നീട് നാടുവിട്ടു. സജിതയെ കൊന്നശേഷം ചെന്താമര വരുന്നത് കണ്ട സാക്ഷി പുഷ്പയായിരുന്നു. പുഷ്പയെ കൊല്ലുമെന്ന് ചെന്താമര ഭീഷണിപെടുത്തിയിരുന്നു .