ന്യൂയോർക്: അമേരിക്കയിൽ ഖത്തറിന് വ്യോമസേനാ താവളം നിർമിക്കാൻ അനുമതി. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും ഖത്തർ പ്രതിരോധ സെക്രട്ടറി സൗദ് ബിൻ അബ്ദുൾറഹ്മാൻ അൽത്താനിയും ഇതിനുള്ള കരാറിൽ ഒപ്പുവച്ചു.
ഐഡഹോ സംസ്ഥാനത്തെ മൗണ്ടൻ ഹോം യുഎസ് വ്യോമസേനാ ആസ്ഥാനത്ത് ആയിരിക്കും ഖത്തറിൻ്റെ താവളം. ഖത്തർ വ്യോമ സേനാ പൈലറ്റുമാർക്ക് എഫ്-15 യുദ്ധവിമാനം പറത്താനുള്ള പരിശീലനം ഇവിടെ നല്കും.