കൊച്ചി :കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ്റെ മേരിക്കുന്ന് യൂണിറ്റ് രൂപീകരണവും, മെമ്പർഷിപ്പ് കാമ്പയിനും മേരിക്കുന്ന് ഹോളി റെഡീമർ ദേവാലയ അങ്കണത്തിൽ നടന്നു.
ആദ്യ മെമ്പർഷിപ്പ് വിതരണം ഇടവക വികാരി ഫാദർ ഡെന്നി മോസസ്സ് നിർവ്വഹിച്ചു. രൂപത KLCA പ്രസിഡണ്ട് ബിനു എഡ്വേർഡ്, മേഘല സെക്രട്ടറി മാക്സ് വെൽ ടൈറ്റസ് , പാരീഷ് കൗൺസിൽ സെക്രട്ടറി ജോസഫ് റിബല്ലോ, രൂപത കൗൺസൽ മെമ്പർ പി.ജെസേവ്യർ,ലോറൻസ് ബാബു
എന്നിവർ പങ്കെടുത്തു.
യൂണിറ്റ് പ്രസിഡണ്ട് ആയി ശ്രീ.കെ.വി.വിൻസൻ്റിനേയും, സെക്രടറിയായി
ശ്രീ ഡേവിഡ്ഫ്രാൻസീസിനേയും ട്രഷറർ ആയി ശ്രീ പി.ജെ. പാട്രിക്കിനേയും തിരഞ്ഞെടുത്തു.