കൊച്ചി :കേരള ലേബർ മൂവ്മെൻ്റ് – കൊച്ചിയുടെ ആഭിമുഖ്യത്തിൽ, കൊച്ചി രൂപതയിലെ എല്ലാ ഇടവകകളിലെയും സാമൂഹ്യശുശ്രൂഷ സമിതിയിൽ നിന്നും പാസ്റ്ററൽ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കായി നേതൃത്വ പരിശീലന ക്യാമ്പ് തോപ്പുംപടി സെ. ജോസഫ്സ് കാത്തലിക്ക് സെൻ്ററിൽ സംഘടിപ്പിച്ചു.
പ്രസ്തുത സംഘമം മോൺസിഞ്ഞോർ ഷൈജു പര്യാത്തുശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ആൽബി ഗോൺസാൽവിസ് അദ്ധ്യക്ഷതവഹിച്ചു. കെ.എൽ.എം.ഡയറക്ടർ ഫാ. പ്രസാദ് ജോസഫ് കണ്ടത്തിപ്പറമ്പിൽ ആമുഖ പ്രഭാഷണവും, അസി. ഡയറക്ടർ ഫാ. അനീഷ് ആൻ്റെണി ബാവക്കാട്ട് സ്വാഗതവും ആശംസിച്ചു. കെ.എൽ.എം. സംസ്ഥാന ജനറൽ സെക്രട്ടറി ഡിക്സൻ മനീക്ക്, സംസ്ഥാന വനിത ഫോറം പ്രസിഡൻ്റ് ബെറ്റ്സി ബ്ലെയ്സ്, എസ്.എൻ.റ്റി.യു. സംസ്ഥാന പ്രസിഡൻ്റ് തോമസ് കുരിശിങ്കൽ, വനിത ഫോറം രൂപത പ്രസിഡൻ്റ് ശോഭ ആൻ്റെണി, ജനറൽ സെക്രട്ടറി റോണി റിബല്ലോ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
51 ഇടവകകളിൽ നിന്നായി 100 ൽ അധികം പ്രതിനിധികൾ പ്രസ്തുത സംഗമത്തിൽ പങ്കാളികളായി. നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിൽ പുതുതായി അംഗത്വം ലഭിച്ച തൊഴിലാളികളുടെ ഐഡി കാർഡ് വിതരണം ചെയ്തു.തൊഴിലാളി ശാക്തീകരണത്തിൻ്റെ ഭാഗമായി തയ്യൽ തൊഴിലാളികളായ 15 അംഗങ്ങൾക്ക് തയ്യൽ മെഷീനുകളും വിതരണം ചെയ്തു.
തൊഴിലാളി സംഘാടനത്തിനും സുസ്ഥിതിക്കും ശുശ്രൂഷ സമിതി അംഗങ്ങളുടെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി കെ.ആർ.എൽ സി.സി. വൈസ് പ്രസിഡൻ്റും, കെ.എൽ.എം. സ്റ്റേറ്റ് ജോയിൻ്റ് ഡയറക്ടറുമായ ജോസഫ് ജൂസ് ക്ലാസ്സുകൾ നയിച്ചു. കെ.എൽ.എം. മുൻ പ്രസിഡൻ്റ് അലക്സ് പനഞ്ചിക്കലിൻ്റെ മകളും, കോമേഴ്സിൽ സെൻട്രൽ യൂണിവേഴ്സിറ്റി തമിഴ്നാട്ടിൽ നിന്നും ഡോക്ടറേറ്റ് നേടിയ ലിയ തെരേസ അലക്സ്നെ ആദരിക്കുകയും ചെയ്തു