ഗാസ സിറ്റി: ഗാസയിലേക്ക് അത്യാവശ്യ സഹായങ്ങളുമായി പോയ ഗ്ലോബല്‍ സുമുദ് ഫ്ളോട്ടില ബോട്ടുകള്‍ പിടിച്ചെടുത്ത ഇസ്രയേൽ നടപടിക്കെതിരെ ലോകവ്യാപക പ്രതിഷേധം. ഫ്ളോട്ടില ആക്ടിവിസ്റ്റുകളെ തടവിലാക്കിയ ഇസ്രയേല്‍ നടപടി നിയമവിരുദ്ധമാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ . ഇസ്രയേല്‍ വംശഹത്യ നടത്തുകയാണെന്നും ആംനസ്റ്റി വിമർശിച്ചു.
‘ഗ്ലോബല്‍ സുമുദ് ഫ്ളോട്ടില ബോട്ടുകള്‍ തടഞ്ഞതും ഗാസന്‍ തീരത്ത് നിന്ന് അംഗങ്ങളെ തടവിലാക്കിയതും സമാധാനപൂര്‍വമായ മാനുഷിക ദൗത്യത്തിന് നേരെയുള്ള ലജ്ജാകരമായ ആക്രമണമാണ്. ഫ്ളോട്ടിലയ്ക്കും അതിലെ അംഗങ്ങള്‍ക്കുമെതിരായ ആഴ്ചകള്‍ നീണ്ട ഭീഷണികള്‍ക്ക് ശേഷമാണ് ഇന്നലത്തെ നടപടി’, ആംനസ്റ്റി സെക്രട്ടറി ജനറല്‍ ആഗ്നസ് കള്ളാമാര്‍ഡ് കുറിച്ചു.