കൊച്ചി: സാമൂഹ്യ രാഷ്ട്രീയ ഇടപെടലുകൾക്ക് ലത്തീൻ സമുദായം സുസജ്ജമാണെന്ന് കെ.എൽ.സി.എ. സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഷെറി ജെ. തോമസ് പ്രസ്താവിച്ചു. ഭരണഘടനാപരമായി സമുദായ അംഗങ്ങൾക്ക് ലഭിക്കേണ്ട അവകാശങ്ങൾ സംബന്ധിച്ച് നിരവധി നഷ്ടങ്ങൾ സമുദായം നേരിടുന്നുണ്ട്. ക്രൈസ്തവരുടെ അവസ്ഥ പഠിക്കാൻ ഉപയോഗിക്കപ്പെട്ട ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് പുറത്തുവിടാനും ശുപാർശകൾ നടപ്പിലാക്കാനും സംസ്ഥാന സർക്കാർ തയ്യാറാകണം.
പനങ്ങാടു വച്ചു നടന്ന കെ.എൽ.സി.എ. മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസരാരിക്കുകയിരുന്നു അദ്ദേഹം.വിവിധ യൂണിറ്റുകളിൽ നിന്നായി നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത സമ്മേളത്തിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുകയും ആൽബർട്ട് കേളന്തറ അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു.
യോഗത്തിൽ ഫാദർ വില്യം നെല്ലിക്കൽ, ഐ.എം. ആൻ്റണി, റോയ് പാളയത്തിൽ, റോയ് ഡിക്കുഞ്ഞ, വിൻസ് പെരിഞ്ചേരി, അഡ്വ. കെ.എസ്. ജിജോ, ഡോ. സൈമൺ കൂമ്പേൽ, ഷാജി കാട്ടിത്തറ, പോൾ ഇറ്റിപ്പറ്റ, ലീലാമ്മ ആൽബർട്ട് എന്നിവർ സംസാരിച്ചു.