ന്യൂഡൽഹി: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഗസ്സ സമാധാന പദ്ധതിയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.എക്സിലൂടെയാണ് മോദിയുടെ പിന്തുണ . ഗസ്സ സംഘർഷത്തിന് അവസാനമുണ്ടാക്കാനുള്ള പദ്ധതി സുസ്ഥിര സമാധാനം ഉറപ്പുവരുത്തുമെന്ന് മോദി പ്രത്യാശ പ്രകടിപ്പിച്ചു.
ഇസ്രായേൽ, ഫലസ്തീൻ ജനങ്ങളുടെ സമാധാനവും സുരക്ഷയും പദ്ധതി ഉറപ്പുവരുത്തും. പശ്ചിമേഷ്യയിൽ മുഴുവൻ ഇതുമൂലം സമാധാനമുണ്ടാാകും. എല്ലാ കക്ഷികളും ട്രംപിന് പിന്നിൽ അണിനിരന്ന് സമാധാനം ഉറപ്പാക്കുമെന്നാണ് പ്രതീക്ഷയെന്നും മോദി കൂട്ടിച്ചേർത്തു.
അതേസമയം ഗസ്സയിൽ ഡോണൾഡ് ട്രംപിന്റെ വെടിനിർത്തൽ പദ്ധതി അംഗീകരിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചക്കിടെയാണ് ട്രംപ് നെതന്യാഹുവിന് മുന്നിൽ പുതിയ പദ്ധതി വച്ചത്.