കോഴിക്കോട് :കെസിവൈഎം കോഴിക്കോട് അതിരൂപതയുടെ നേതൃത്വത്തിൽ സെവൻസ് ഫുട്ബോൾ പെരുവയലിന്റെ മണ്ണിൽ സംഘടിപ്പിച്ചു.
KLCA കോഴിക്കോട് അതിരൂപത പ്രസിഡന്റ് ബിനു എഡ്വേർഡ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ KCYM അതിരൂപത ജനറൽ സെക്രട്ടറി യമുന മാത്യു സ്വാഗതം ആശംസിച്ചു. KCYM കോഴിക്കോട് അതിരൂപത ഡയറക്ടർ ഫാ. സനൽ ലോറൻസ് ആമുഖ പ്രഭാഷണം നടത്തി. KCYM കോഴിക്കോട് അതിരൂപത പ്രസിഡന്റ് അമൽ ജെ അഗസ്റ്റിൻ അധ്യക്ഷ സ്ഥാനം നിർവഹിച്ചു.
KCYM ലാറ്റിൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷെറിൻ കെ.ആർ ആശംസ അറിയിച്ചു.
ജോയിന്റ് സെക്രട്ടറി അനീറ്റ സെബാസ്റ്റ്യൻ ചടങ്ങിന് നന്ദി പറഞ്ഞു.
വയനാട് ലൂർദ് മാതാ പള്ളിക്കുന്ന് ഒന്നാം സ്ഥാനവും, സെൻ്റ് ജോസഫ് ചർച്ച് മേപ്പാടി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.