പാരീസ്: പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് ഫ്രാൻസ്. പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ ആണ് ഇക്കാര്യം അറിയിച്ചത് . ഐക്യരാഷ്ട്ര സഭയിലാണ് ഫ്രാൻസ് പിന്തുണ അറിയിച്ചത്. സമാധാനവും സുരക്ഷയും കൈകോർത്ത് നിൽക്കുന്ന രണ്ട് രാഷ്ട്രങ്ങളായി ഇസ്രയേലും പലസ്തീനും മാറണമെന്നും മാക്രോൺ പറഞ്ഞു .
സമ്മേളനത്തിൽ ജർമ്മനിയും ഇറ്റലിയും അമേരിക്കയും പങ്കെടുത്തില്ല.
150ൽ അധികം രാജ്യങ്ങളാണ് പലസ്തീന് പിന്തുണ നൽകിയത്.
പലസ്തീനെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾ ഒക്ടോബർ 7ന് നടന്ന ഭീകരാക്രമണത്തിന് സമ്മാനം നൽകുകയാണെന്ന് ബഞ്ചമിൻ നെതന്യാഹു പറഞ്ഞു. ജോർദാൻ നദിയുടെ പടിഞ്ഞാറ് സ്വതന്ത്ര പലസ്തീൻ ഉണ്ടാകില്ലെന്നും നെതന്യാഹു വെല്ലുവിളി ഉയർത്തി.
താൻ അമേരിക്കയിൽ നിന്നെത്തിയ ശേഷം പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച രാജ്യങ്ങൾക്ക് മറുപടി നൽകുമെന്നും നെതന്യാഹു വെല്ലുവിളിച്ചു .