തിരുവനന്തപുരം: അഷ്ടമിരോഹിണി ശ്രീ കൃഷ്ണ ജയന്തി ഇന്ന് . ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ക്ഷേത്രങ്ങളിൽ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി രാവിലെ മുതല്‍ സംസ്ഥാനത്തെ കൃഷ്ണ ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും പ്രാര്‍ത്ഥനയും ഉള്‍പ്പെടെ നടന്നു .
അഷ്ടമിരോഹിണി നാളില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ന് ഇരുന്നൂറിലേറെ കല്യാണമാണ് നടക്കുന്നത്.
മുതിർന്ന പൗരന്മാർക്ക് രാവിലെ 5.30 മുതൽ 6.30 വരെയും വൈകിട്ട് 5 മുതൽ 6 വരെയും പ്രത്യേക ദർശന സൗകര്യമുണ്ട്. ചോറൂണ് കഴിഞ്ഞ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഭിന്നശേഷിക്കാർക്കും ഗർഭിണികൾക്കും ദർശനം ഉറപ്പാക്കിയിട്ടുണ്ട്.