ലണ്ടൻ: ലണ്ടൻ നഗരത്തിൽ പതിനായിരങ്ങൾ പങ്കെടുത്ത കുടിയേറ്റ വിരുദ്ധ റാലി. ബ്രിട്ടനിലെ തീവ്ര വലതുപക്ഷ വാദിയായ ടോമി റോബിൻസൻ നേതൃത്വം നൽകി . കുടിയേറ്റക്കാർക്കെതിരെ ‘ യുണൈറ്റ് ദി കിങ്ഡം ‘ എന്ന പേരിലായിരുന്നു റാലി . റാലിയിൽ ഏകദേശം ഒരു ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തു. ചെറു സംഘങ്ങളായി എത്തിയ ആളുകളാണ് ലണ്ടൻ നഗരത്തിൽ ഒത്തുകൂടിയത്.
മാർച്ചിൽ പങ്കെടുത്തവർ സെൻ്റ് ജോർജ്ജ് പതാകയും യൂണിയൻ ജാക്കും വീശി. ‘ഞങ്ങൾക്ക് ഞങ്ങളുടെ രാജ്യം തിരികെ വേണം’ എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം
പ്രതിഷേധം ലണ്ടൻ നഗരത്തിൽ പലയിടത്തും സംഘർഷങ്ങൾക്ക് കാരണമായി. സംഘർഷമുണ്ടാകുന്നത് തടയാൻ ശ്രമിച്ച പൊലീസിന് ക്രൂരമർദനമേറ്റു .പ്രതിഷേധക്കാരുടെ മർദനത്തിൽ 26 പോലീസുകാർക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്. പോലീസ് നിരവധി പേരെ അറസ്റ്റ് ചെയ്തു. വിദ്വേഷ പ്രസംഗങ്ങളും വർണ്ണവെറിയും നിറഞ്ഞതായിരുന്നു റാലി. ഇത് ബ്രിട്ടനിൽ പ്രവാസികൾക്കിടയിൽ വലിയ ആശങ്കകൾക്ക് ഇടയാക്കിയിട്ടുണ്ട് .