കൊച്ചി : 36 -ആമത് കെസിബിസി അഖില കേരള പ്രൊഫഷണൽ നാടക മേള സെപ്റ്റംബർ 19 മുതൽ 28 വരെ പാലാരിവട്ടം പി ഒ സി യിൽ നടത്തപ്പെടും.
സെപ്റ്റംബർ 19, 5.30പിഎം ന് നാടകമേള ഉദ്ഘാടനം ചെയ്യപ്പെടുന്നു. തുടർന്ന് ആദ്യ മത്സരനാടകം അവതരിപ്പിക്കുന്നു. അമ്പലപ്പുഴ അക്ഷരജ്വാലയുടെ വാർത്ത ‘ , തിരുവനന്തപുരം നവോദയയുടെ
സുകുമാരി’, കോഴിക്കോട് സങ്കീർത്തനയുടെ കാലം പറക്ക്ണ് ‘, കൊല്ലം അനശ്വരയുടെ
ആകാശത്തൊരു കടൽ’, തൃശൂർ സദ്ഗമയയുടെ സൈറൺ‘, തിരുവനന്തപുരം അമ്മ തിയേറ്ററിന്റെ
ഭഗത് സിംഗ്’, തിരുവനന്തപുരം നടനകലയുടെ നിറം’, കാഞ്ഞിരപ്പള്ളി അമലയുടെ
ഒറ്റ ’, വള്ളുവനാട് ബ്രഹ്മ്മയുടെ പകലിൽ മറഞ്ഞിരുന്നൊരാൾ ‘ എന്നീ നാടകങ്ങൾ മത്സര വിഭാഗത്തിൽ അവതരിപ്പിക്കും. സെപ്റ്റംബർ 28ന് സമ്മാനദാനം, തുടർന്ന് പ്രദർശന നാടകം തിരുവനന്തപുരം സംഘകേളിയുടെ
ലക്ഷമണ രേഖ‘ എന്നിവയാണ് ഈ വർഷത്തെ നാടകങ്ങൾ.
നാടകമേളയുടെ സീസൺ ടിക്കറ്റ്കൾ സെപ്റ്റംബർ പതിനൊന്നു മുതൽ ലഭ്യമാണ്.
1000/- രൂപയാണ് സീസൺ ടിക്കറ്റിൻ്റെ വില. സിംഗിൾ ടിക്കറ്റിന് 150/- രൂപയും. സീസൺ ടിക്കറ്റ് എടുക്കുന്നവർക്ക് മുൻഗണനാ ക്രമത്തിൽ സീറ്റ് തിരഞ്ഞെടുക്കാവുന്നതാണ് .
പി ഓ സി ഓഫീസിൽ നേരിട്ട് എത്തി പണം അടച്ച് ടിക്കറ്റ് കൈപ്പറ്റേണ്ടത് ആണ്.
അങ്ങിനെ എത്താൻ സാധിക്കാത്ത തക്കതായ അസൗകര്യം ഉള്ളവർക്ക് Rs. 1000/- , താഴെ കൊടുത്തിരിക്കുന്ന QR കോഡിലേക്ക് (View QR Code) ഗൂഗിൾ പേ ചെയ്യാവുന്നതാണ് Gpay ചെയ്യാവുന്നതാണ്. അങ്ങനെ ചെയ്യുന്നവർ ആളിൻ്റെ പേര്, ഫോൺ നമ്പർ, സീറ്റ് നമ്പർ ഇവയ്ക്കൊപ്പം ട്രാൻസാക്ഷൻ നടത്തിയതിൻ്റെ ഓൺലൈൻ റസിപ്റ്റ് വാട്സാപ്പിൽ (8281054656) അയച്ച് നൽകേണ്ടത് ആണ്.
സീറ്റ് റിസർവേഷൻ്റെ തൽസ്ഥിതി വെബ്സൈറ്റിൽ ലഭ്യമാണ്.