കൊച്ചി: സ്വർണവില തുടർച്ചയായി കുതിക്കുന്നു. ഗ്രാമിന് 20രൂപയും പവന് 160 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 10,130 രൂപയും പവന് 81,040 രൂപയുമായി. നാളിതുവരെയുള്ള ഉയർന്ന വിലയാണിത്.
ഇന്ന് അന്താരാഷ്ട്ര സ്വർണവില അൽപം കുറഞ്ഞെങ്കിലും രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സംസ്ഥാനത്ത് സ്വർണവില കൂടാൻ ഇടയാക്കിയത്.
ഇന്നലെയാണ് സ്വർണം ഗ്രാമിന് 10,000 രൂപയെന്ന റെക്കോർഡ് വില കടന്നത്. ഗ്രാമിന് 125 രൂപ വർധിച്ച് 10,110 രൂപയും പവന് 1,000 രൂപ വർധിച്ച് 80,880 രൂപയുമായിരുന്നു ഇന്നലത്തെ വില.
മൂന്നുവർഷത്തിനുള്ളിലാണ് സ്വർണ്ണവില ഇരട്ടിയായത്. 2022 ഡിസംബർ 29ന് ഗ്രാമിന് 5005 രൂപയായിരുന്നു. പവന് 40,040 രൂപയും.