കണ്ണൂർ: ഇന്ന് സമുഹം നേരിടുന്ന പ്രശ്നങ്ങൾക്കെല്ലാം പരിഹാരം വിദ്യാഭ്യാസത്തിലുടെയാണ് കണ്ടെത്തേണ്ടതെന്നും സമുഹത്തിൻ്റെ പ്രതീക്ഷകൾ വിദ്യാർത്ഥികളിലൂടെ സഫലമാകണമെന്നും കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല. കണ്ണൂർ സെന്റ്.മൈക്കിൾസ് സ്കൂൾ ഹാളിൽ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ.) സംഘടിപ്പിച്ച ‘മെറിറ്റ് ഡേ 2025’ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മികച്ച നിലവാരം പുലർത്തുന്ന പ്രതിഭാസമ്പന്നരായ വിദ്യാർഥികളെക്കുറിച്ച് സമുഹത്തിന് ഉന്നതമായ പ്രതീക്ഷകളാണുള്ളതെന്നും അത് സഫലമാക്കാൻ അവർ കഠിനാധ്വാനം ചെയ്യണമെന്നും ബിഷപ് പറഞ്ഞു.
കണ്ണൂർ രൂപതയുടെ കീഴിലുള്ള കണ്ണൂർ, കാസർകോട് ജില്ലകളിലെ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ സമുദായ അംഗങ്ങളായ വിദ്യാർത്ഥികൾ ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങി. മറ്റ് മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർഥികളെയും ആദരിച്ചു.
കണ്ണൂർ രൂപത കെ.എൽ.സി.എ.യുടെ ആത്മീയ ഉപദേഷ്ടാവായി 26 വർഷം സേവനമനുഷ്ഠിച്ച ഫാ. മാർട്ടിൻ രായപ്പനെയും കെ.എൽ.സി.എ.കണ്ണുർ രുപതയുടെ ആത്മീയ ഉപദേഷ്ടാവായി സ്ഥാനമേറ്റ ഫാ. ആൻസിൽ പീറ്ററേയും ചടങ്ങിൽ ആദരിച്ചു.
രൂപത പ്രസിഡൻ്റ് ഗോഡ്സൺ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. ഫാ. മാർട്ടിൻ രായപ്പൻ, ഫാ. ആൻസിൽ പീറ്റർ, കെ എൽ സി എ സംസ്ഥാന ട്രഷറർ രതീഷ് ആന്റണി, മുൻ സംസ്ഥാന പ്രസിഡണ്ട് ആന്റണി നൊറോണ, രൂപത ജന. സെക്രട്ടറി ശ്രീജൻ ഫ്രാൻസിസ്,സംസ്ഥാന സെക്രട്ടറി ജോൺ ബാബു, കെ എൽ സി ഡബ്ല്യു എ സംസ്ഥാന പ്രസിഡണ്ട് ശ്രീമതി. ഷെർലി സ്റ്റാൻലി, കെ എൽ സി ഡബ്ല്യു എ ആനിമേറ്റർ സിസ്റ്റർ. പ്രിൻസി ആന്റണി, കെ എച് ജോൺ, സി എൽ സി രൂപത പ്രസിഡണ്ട് ഡിയോൺ ആന്റണി ഡിക്രൂസ്, കെസിവൈഎം രൂപത പ്രസിഡണ്ട് റോജൻ നെൽസൻ, പ്രീത സ്റ്റാൻലി,റിക്സൻ ജോസഫ്, എലിസബത്ത് കുന്നോത്ത്, ഡിക്സൺ ബാബു, ലെസ്ലി ഫെർണാണ്ടെസ്,സ്റ്റെഫാൻ ബെഞ്ചമിൻ തുടങ്ങിയവർ സംസാരിച്ചു.