കൊച്ചി :തിരുവോണ ദിനത്തിൽ കെ.സി. വൈ.എം പൊറ്റക്കുഴി യൂണിറ്റിന്റെ നേതൃത്വത്തിൽ “സ്നേഹപൂർവ്വം” പൊതിച്ചോർ പദ്ധതിയുടെ ഭാഗമായി 75 ഓളംപേർക്ക് ഓണസദ്യ വിതരണം ചെയ്യ്തു.
ഗോശ്രീ പാലത്തിൻ്റെ കീഴിൽ കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി ഉപജീവന മാർഗ്ഗം കാണുന്ന 15 ഓളം നാടോടികളായവർക്കും, കൊച്ചി പള്ളുരുത്തിയിൽ പ്രവർത്തിക്കുന്ന Cottolengo Home For Differently Abled Men – ലെ 60 ഓളം വയോധികർക്കുമാണ് സദ്യ നൽകിയത്.
കെ.സി.വൈ.എം പൊറ്റക്കുഴി യൂണിറ്റ് അംഗങ്ങളുടെ അമ്മമാർ സ്നേഹത്തോടെ ഒരുക്കിയ സദ്യ സമൂഹത്തിലെ പരിമിതികളുള്ള സഹോദരങ്ങളോടൊപ്പം പങ്കുവെച്ചു.