കൊച്ചി:സൈബർ ലോകത്തെ വിശുദ്ധൻ എന്നറിയപ്പെടുന്ന ഇറ്റലിക്കാരൻ ആയ വാഴ്ത്തപ്പെട്ട കാർലോ അക്വിറ്റസിനെ ഈ സഹസ്രാബ്ധത്തിന്റെ വിശുദ്ധനായി പരിശുദ്ധ പിതാവ് ലയോ പതിനാലാമൻ പാപ്പാ പ്രഖ്യാപിക്കുന്ന പുണ്യദിനത്തിൽ തന്നെ വരാപ്പുഴ അതിരൂപതയിലെ കാക്കനാട് പള്ളിക്കരയിൽ കാർലോ അക്വിറ്റസിന്റെ നാമധേയത്തിൽ നിർമ്മിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും പ്രഥമ ദേവാലയം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭി ഡോ.ജോസഫ് കളത്തിപറമ്പിൽ ആശിർവദിക്കുന്നു.
യുവാക്കൾക്ക് പുണ്യ മാതൃകയും ദിവ്യകാരുണ്യ ഭക്തിയുടെ പ്രചാരകനുമായ വാഴ്ത്തപ്പെട്ട കാർലോ അകിറ്റസിന്റെ ലോകത്തിലെ ഏറ്റവും പുതിയ ദേവാലയമാണ് കാക്കനാട് പള്ളിക്കരയിൽ ആശിർവദിക്കപ്പെടുന്നത്.
