മുനമ്പം: തിരുവോണദിനത്തിൽ ഒരു ജനത റവന്യൂ അവകാശങ്ങൾക്കു വേണ്ടി പട്ടിണിസമരം നടത്തേണ്ടി വരുന്നത് സർക്കാരുകളുടെ കണ്ണ് തുറപ്പിക്കണമെന്ന് കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ . സ്വന്തം ഭൂമിയുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടാൻ മുനമ്പം ജനത 328 ദിവസമായി നടത്തുന്ന നിരാഹാര സമരം തിരുവോണദിനത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
മുനമ്പം ജനതക്ക് നീതി ലഭിച്ച് കണ്ണീരൊഴിയും വരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ബിഷപ്പ് പ്രസ്താവിച്ചു.
കേരളത്തിലെ 140 എംഎൽഎ മാരിൽ ഭൂരിഭാഗം എംഎൽഎമാരും മുനമ്പം തീരപ്രദേശത്തെ പ്രശ്നങ്ങൾ പരിഹരിക്കണം എന്ന് പറയുമ്പോൾ എന്തുകൊണ്ടാണ് ഗവൺമെൻറ് പ്രശ്നങ്ങൾ പരിഹരിക്കാതിരിക്കുന്നത്, ഈ സമരം നീട്ടിക്കൊണ്ടു പോകാൻ ഇടവരുന്നത് സർക്കാരിന് ഭൂഷണമല്ല എന്ന് എസ്എൻഡിപി വൈപ്പിൻ യൂണിയൻ പ്രസിഡൻറ് ടി ജി വിജയൻ പ്രസ്താവിച്ചു.
കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ.റോക്കി റോബി കളത്തിൽ,എസ്എൻഡിപി വൈപ്പിൻ യൂണിയൻ സെക്രട്ടറി പി ബി ജോഷി,എസ്എൻഡിപി യോഗം ബോർഡ് മെമ്പർ കെ പി ഗോപാലകൃഷ്ണൻ,ധീവരസഭ വൈപ്പിൻ താലൂക്ക് പ്രസിഡണ്ട് എം ബി രാധാകൃഷ്ണൻ,കുടുംബി സേവാസമാജം സംസ്ഥാന വൈസ് പ്രസിഡണ്ട് ജയപ്രസാദ് കടമക്കുടി,കെസിവൈഎം സ്റ്റേറ്റ് പ്രസിഡൻറ് എബിൻ കണിവയലിൽ,സ്റ്റേറ്റ് സെക്രട്ടറി ജോബിൻ ജോസ്,കെ സി വൈ എം കോട്ടപ്പുറം രൂപത ഡയറക്ടർ ഫാ:നീൽ ചടയംമുറി,ഭൂ സംരക്ഷണ സമിതി രക്ഷാധികാരി ഫാ: ആൻ്റണി സേവ്യർ തറയിൽ,ചെയർമാൻ ജോസഫ് റോക്കി പാലക്കൽ, വൈചെയർമാൻ ജോസഫ് ബെന്നി കുറുപ്പശ്ശേരി, എസ്എൻഡിപി മുനമ്പം ശാഖ പ്രസിഡൻ്റും രക്ഷാധികാരിയുമായ മുരുകൻ കാതികുളത്ത്,സെക്രട്ടറി രഘു കടുവങ്കശ്ശേരി,ഖജാൻജി സനീഷ് ആണ്ടവൻ,കെസിവൈഎം കോട്ടപ്പുറം രൂപത പ്രസിഡൻറ് ജെൻസൻ ആൽബി,എഴുത്തുകാരനും അധ്യാപകനുമായ സരസൻ, ബെന്നി കല്ലുങ്കൽ തുടങ്ങിയവർ സംസാരിച്ചു.