തിരുവനന്തപുരം: മദ്യവർജ്ജനത്തിനായി ഒരുവശത്ത് ബോധവൽക്കരണവും മറുവശത്ത് മദ്യം സുലഭമാക്കലും ചെയ്യുന്ന കേരളത്തിൽ ഓണത്തിന് റെക്കോർഡ് മദ്യവിൽപ്പന.
പത്ത് ദിവസം കൊണ്ട് 826.38 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. കഴിഞ്ഞ വർഷത്തേക്കാൾ 50 കോടിയുടെ വർധന.
ഉത്രാടദിനത്തിൽ മാത്രം 137.64 കോടി രൂപയുടെ മദ്യം വിറ്റുവെന്നാണ് കണക്ക് . സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മദ്യം വിറ്റത് കൊല്ലം ജില്ലയിലാണ്. കരുനാഗപ്പള്ളി ഔട്ട്ലെറ്റിൽ നിന്നാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റഴിച്ചത് .
ഒരു കോടി രൂപയ്ക്ക് മുകളിൽ മദ്യം വിറ്റ ആറ് ഔട്ട്ലെറ്റുകളുണ്ട് .
സൂപ്പർ പ്രീമിയം ഷോപ്പുകളിലും റെക്കോർഡ് വിൽപ്പന നടന്നു. കഴിഞ്ഞ വർഷത്തേക്കാൾ 5 മടങ്ങ് വർദ്ധനവാണുണ്ടായത്. കഴിഞ്ഞ വർഷം ഓണം സീസണിൽ 776.82 കോടി രൂപയുടെ മദ്യമാണ് വിറ്റത്.