ജലാലാബാദ്: കിഴക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2,205 ആയി .12 മണിക്കൂറിനുള്ളിൽ രണ്ട് ശക്തമായ തുടർചലനങ്ങൾ ഉണ്ടായതായി ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (GFZ) പറഞ്ഞു. നാല് ദിവസത്തിനുള്ളിൽ ഏകദേശം 2,200 പേർ ഭൂകമ്പത്തിൽ മരിച്ച പ്രദേശത്ത് ഇന്ന് (സെപ്റ്റംബർ അഞ്ചിന്) കൂടുതൽ മരണങ്ങളും നാശവും റിപ്പോർട്ട് ചെയ്യപ്പെടുമെന്ന ആശങ്കയും ഉണ്ട് .
യുദ്ധം, ദാരിദ്ര്യം, സഹായധനം കുറയൽ എന്നിവയാൽ തകർന്ന ദക്ഷിണേഷ്യൻ രാജ്യത്തെ ഇതിനകം തകർത്ത രണ്ട് ഭൂകമ്പങ്ങളെ തുടർന്ന് സ്ഥിതി ഭീകരമാണ് . വ്യാഴാഴ്ച വരെ താലിബാൻ ഭരണകൂടം 2,205 മരണങ്ങളും 3,640 പരിക്കുകളും കണക്കാക്കിയിട്ടുണ്ട് . 3000 ത്തിലേറെ പേർക്കു പരിക്കേറ്റു. താലിബാൻ ഭരണകൂടമാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടത്.
റിക്ടർ സ്കെയിലിൽ 6.0 രേഖപ്പെടുത്തിയ ഭൂകന്പം ഞായറാഴ്ച രാത്രിയാണ് നാശം വിതച്ചത്. വിവിധ പ്രവിശ്യകളിൽ ഭൂകന്പം വൻ നാശം വിതച്ചു. ഇഷ്ടികയും മരവും ഉപയോഗിച്ച് നിർമിച്ച ഒട്ടേറെ വീടുകൾ നിലംപൊത്തി.
അഫ്ഗാനിസ്ഥാന് എല്ലാവിധ സഹായങ്ങളും ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്.