കൊച്ചി :അയ്യപ്പസംഗമത്തിൽ വ്യക്തമല്ലാത്ത നിലപാടുമായി യുഡിഎഫ് . അയ്യപ്പസംഗമം ബഹിഷ്കരിക്കില്ല, എന്നാൽ പിന്തുണയ്ക്കുകയുമില്ലെന്ന അഴകുഴമ്പൻ നിലപാടിലാണ് നേതൃത്വം. ബഹിഷ്കരിക്കാൻ ഇത് രാഷ്ട്രീയ സമ്മേളനമല്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് അടുത്തപ്പോൾ മുതലെടുപ്പിന് ശ്രമം നടക്കുന്നു. യുവതി പ്രവേശ അനുകൂല സത്യവാങ്മൂലം പിൻവലിക്കുമോ?’. നാമജപ ഘോഷയാത്ര കേസുകൾ പിൻവലിക്കുമോ?, ശബരിമലയ്ക്കായി ഒന്നും ചെയ്യാത്തവരാണ് ഈ സർക്കാർ. ഒൻപതുവർഷമില്ലാത്ത അയ്യപ്പ സ്നേഹം ഇപ്പോൾ എങ്ങനെ വന്നു? സതീശൻ വാർത്താസമ്മേളനത്തിൽ ചോദിച്ചു .
ദേവസ്വം ബോർഡ് പ്രസിഡന്റ് പി. പ്രശാന്ത് തന്നെ കാണാൻ വന്നത് അനുമതി ചോദിക്കാതെയാണ്. താൻ കാണാൻ കൂട്ടാക്കിയില്ലെന്ന് വ്യാജവാർത്ത നൽകുകയായിരുന്നു. പ്രശാന്തിന്റെ നടപടി മര്യാദകേടാണ് . കാണാൻ താൻ തയാറാണ്. നവകേരള സദസിന്റെ കണക്ക് ഇതുവരെ പുറത്തുവന്നിട്ടില്ല. വികസനസദസ് രാഷ്ട്രീയ സദസെന്നും സഹകരിക്കില്ലെന്നും വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.