വരാപ്പുഴ :വരാപ്പുഴ അതിരൂപത നാലാം ഫൊറാന കെഎൽസി ഡബ്ലിയു എ യുടെ ഒന്നാം വാർഷികവും ഓണം സെലിബ്രേഷനും വടക്കേക്കോട്ട സെൻറ് ജോസഫ് ദേവാലയത്തിൻറെ പാരിഷ് ഹാളിൽവച്ച് നടത്തി.
ഫാ .മാർട്ടിൻ തൈപ്പറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ഫാ.ഫ്രാൻസിസ് സേവ്യർ പതാക ഉയർത്തുകയും ചെയ്തു അതിരൂപത പ്രസിഡണ്ട് മേരി ഗ്രേസ് ഫൊറോന പ്രസിഡണ്ട് വിജി ജോജോ ,സെക്രട്ടറി സോഫി റാഫേൽ ട്രഷറർ സലോമി ജോർജ് വിവിധ ഇടവകളുടെ ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു. സമ്മേളനത്തിൽ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിച്ചു. വിവിധ ഇടവകളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
ഇൻഡ്യയുടെ വിവിധ സംസ്ഥാനങ്ങളിൽ ക്രിസ്ത്യാനികൾക്കും മിഷനറിമാർക്കു മെതിരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ചും കുറ്റക്കാർക്കെതിരെ ശിക്ഷാനടപടികൾ എടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ടും നൂറുകണക്കിനു പേർ ഒപ്പിട്ട നിവേദനം KLCWA വരാപ്പുഴയുടെ നേതൃത്വത്തിൽ ഇന്ത്യൻ പ്രസിഡൻ്റിന് പോസ്റ്റലിൽ അയച്ചു.
എറണാകുളം ജനറൽ ഹോസ്പിറ്റൽ റോഡിലുള്ള പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന യോഗം വരാപ്പുഴ അതിരൂപതാ വികാരി ജനറൽ മോൻ മാത്യു ഇലഞ്ഞിമറ്റം
ഉദ്ഘാടനം ചെയ്തു.ഡയറക്ടർ ഫാ.മാർട്ടിൻ തൈപ്പറമ്പിൽ ആശംസകൾ നേർന്നു.
ഭാരവാഹികളായ ഡോ.ഗ്ലാഡിസ് മേരി ജോൺ, മേരി ഗ്രേസ് എന്നിവർ പ്രസംഗിച്ചു.