കൊച്ചി: ഓണാഘോഷ തിരക്കിന്റെ സാഹചര്യത്തിൽ കൊച്ചി മെട്രോ കൂടുതൽ സർവീസ് നടത്തും. സെപ്തംബർ രണ്ടുമുതൽ നാലുവരെ ആലുവയിൽനിന്നും തൃപ്പൂണിത്തുറയിൽനിന്നും രാത്രി 10.40 വരെ സർവീസുണ്ടാകും .
തിരക്കുള്ള സമയങ്ങളിൽ ആറ് സർവീസുകൾ അധികമായി നടത്തും.
ജലമെട്രോയും തിരക്കുള്ള സമയങ്ങളിൽ കൂടുതൽ സർവീസുകൾ നടത്തും. 10 മിനിറ്റ് ഇടവിട്ട് ബോട്ടുസർവീസുണ്ടാകും. രണ്ടുമുതൽ ഏഴുവരെ തീയതികളിൽ ഫോർട്ട് കൊച്ചിയിൽനിന്ന് ഹൈക്കോടതിയിലേക്ക് രാത്രി ഒമ്പതുവരെ സർവീസ് ഉണ്ടാകും.