കണ്ണൂർ : പ്രവർത്തന നിരതരായ നല്ല യുവത്വങ്ങളെ വാർത്തെടുക്കുവാൻ അവർക്കൊപ്പം താങ്ങും തണലുമായി നിൽക്കുന്ന ആനിമേറ്റേഴ്സിനായി ആനിമ 2K25 ആനിമേറ്റേഴ്സ് മീറ്റ് സംഘടിപ്പിച്ചു.
കെ.സി.വൈ.എം കണ്ണൂർ രൂപത സെക്രട്ടറി മാർട്ടിൻ സ്വാഗതമർപ്പിച്ച മീറ്റിംഗിന് കെ.സി.വൈ.എം കണ്ണൂർ രൂപത പ്രസിഡൻ്റ് റോജൻ അധ്യക്ഷത വഹിച്ചു. കെ.സി.വൈ.എം കണ്ണൂർ രൂപത ഡയറക്ടർ ഫാ. ജെസ്റ്റിൻ എടത്തിൽ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും ഫാ.ബെന്നി പൂത്തറ ക്ലാസ് നയിക്കുകയും ചെയ്തു. കെ.സി.വൈ.എം കണ്ണൂർ രൂപത സെക്രട്ടറി ആൻസി നന്ദിപറഞ്ഞു