എറണാകുളം: KRLCBC റിലീജിയസ് കമ്മീഷൻ സംഘടിപ്പിച്ച സന്യാസപരിശീലകരുടെ രണ്ട് ദിവസത്തെ സംഗമം എറണാകുളം പാലാരിവട്ടത്തെ POC യിൽ വച്ച് ഓഗസ്റ്റ് 23-24 തിയതികളിൽ നടക്കുകയുണ്ടായി. കർമ്മലിത്ത മഞ്ഞുമ്മേൽ പ്രൊവിൻഷ്യൽ വെരി റവ ഫാദർ ആഗസ്റ്റിൻ മുല്ലൂർ OCD സംഗമം ഉത്ഘാടനം ചെയ്തു.
KRLCBC deputy Secretary റവ ഫാദർ ജിജു അറക്കത്തറ അദ്ധ്യഷ്ഷത വഹിച്ച യോഗത്തിൽ, KCBC deputy Secretary റവ ഫാദർ തോമസ് തറയിൽ, KRLCBC Religious Commission Secretary റവ ഫാദർ മേരിദാസൻ കിഴക്കേക്കുഴിവിള OCD എന്നിവർ ആശംസകൾ നേർന്നു. 45 സന്യാസപരിശീലകർ പങ്കെടുത്ത സംഗമത്തിൽ റവ സിസ്റ്റർ റോസ് ജോസ് CHF, റവ ഫാദർ റോബിൻ ഡാനിയേൽ OFM Cap എന്നിവർ ക്ലാസുകൾ നയിച്ചു
