ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ന്യൂകാസിൽ യുണൈറ്റഡ് എഫ്സിക്കെതിരെ ലിവർപൂൾ എഫ്സിക്ക് ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ലിവർപൂൾ വിജയിച്ചത്.ന്യൂകാസിൽ യുണൈറ്റഡിനെതിരെ ലിവർപൂളിന് 3-2 എന്ന അമൂല്യ വിജയം നേടിക്കൊടുത്തു.
ലിവർപൂളിന് വേണ്ടി റയാൻ ഗ്രാവൻബെർക്ക്, ഹ്യൂഗോ എക്ടിക്കോ, റിയോ എൻഗുമോഹ എന്നിവരാണ് ഗോളുകൾ നേടിയത്. ബ്രൂണോ ഗുയ്മാറെയ്സും വില്ല്യം ഒസൂലയും ആണ് ന്യൂകാസിലിനായി ഗോളുകൾ സ്കോർ ചെയ്തത്.
വിജയത്തോടെ ലിവർപൂളിന് മൂന്ന് പോയിൻറായി. നിലവിൽ പോയിൻറ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് ലിവർപൂൾ.ന്യൂകാസിൽ 2-0 എന്ന നിലയിൽ നിന്ന് ലിവർപൂളുമായി 2-2 എന്ന നിലയിൽ സമനിലയിൽ പിരിഞ്ഞു, എന്നാൽ 16 വയസ്സുകാരനായ റിയോ എൻഗുമോഹ സ്റ്റോപ്പേജ് ടൈമിന്റെ പത്താം മിനിറ്റിൽ വിജയ ഗോൾ നേടി.