ടെൽഅവീവ്: ഇസ്രായേലിന് സ്വതം തട്ടകത്തിൽ നിന്നുതന്നെ പ്രതിഷേധം. ഗസ്സയിൽ നടത്തുന്ന വംശഹത്യക്കെതിരെ ടെൽ അവീവിൽ തെരുവിലിറങ്ങിയത് ഇസ്രായേൽ പൗരൻമാർ.
പ്രകടനത്തിനിടെ ‘ഞങ്ങളുടെ ആത്മാവും ചോരയും കൊണ്ട് ഞങ്ങൾ ഗസ്സയെ രക്ഷിക്കും’ എന്ന് അവർ മുദ്രാവാക്യം മുഴക്കി. യുദ്ധവിരുദ്ധ പ്രതിഷേധക്കാരിയെ ഇസ്രായേൽ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി .
തെൽഅവീവിൽ നടന്ന പ്രതിഷേധത്തിലാണ് 61 വയസ്സുള്ള ഇസ്രായേൽ പൗര ഗസ്സക്ക് വേണ്ടി മുദ്രാവാക്യം മുഴക്കിയത്.