കോഴിക്കോട്: മലപ്പുറം കരുമാരപ്പറ്റ സ്വദേശിയായ വീട്ടമ്മയ്ക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതായി റിപ്പോർട്ട് . മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ സ്രവ പരിശോധനയിലാണു രോഗം സ്ഥിരീകരിച്ചത്.
നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം ആറായി. രോഗബാധയെത്തുടർന്നു മരിച്ച താമരശേരി കോരങ്ങാട് ആനപ്പാറപ്പൊയിൽ അനയയുടെ സഹോദരൻ, മലപ്പുറം ചേളാരി സ്വദേശി 11 വയസുകാരി, മലപ്പുറം പുല്ലിപറമ്പ സ്വദേശി,അന്നശേരി സ്വദേശി എന്നിവരാണ് ചികിത്സയിലുള്ളത് .
ഓമശേരിയിൽ നിന്നുള്ള മൂന്നു മാസം പ്രായമുള്ള കുട്ടി ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ്.