പാലാ: ഇസ്രയേലിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി ഹോംനഴ്സിന് ദാരുണാന്ത്യം. പുതുവേലി പുതുശേരിൽ രാജേഷിൻ്റെ ഭാര്യ രൂപ (41) ആണ് ഇസ്രയേലിലെ അഷ്ഗാമിൽ മരിച്ചത്.രണ്ട് വർഷമായി ഇസ്രയേലിൽ ജോലി ചെയ്യുന്ന രൂപ എട്ട് മാസം മുൻപാണ് നാട്ടിലെത്തി മടങ്ങിയത്. ഇസ്രയേലിലെ ഒരു വീട്ടിൽ നിന്നും രോഗിയുമായി പോയ കാർ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. രോഗിയുടെ മകളാണ് കാർ ഓടിച്ചിരുന്നത്.കാറിലുണ്ടായിരുന്ന രൂപയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന രോഗി പരുക്കുകളോടെ ആശുപത്രിയിലാണ്. ചക്കാമ്പുഴ മഞ്ഞപ്പിള്ളിൽ രാമൻ-രുഗ്മിണി ദമ്പതികളുടെ മകളാണ്. ഭർത്താവ് രാജേഷ് കെട്ടിട നിർമാണത്തൊഴിലാളിയാണ്. മക്കൾ: പാർവതി (ജർമനി), ധനുഷ് (പ്ലസ് വൺ വിദ്യാർഥി).
Trending
- കൊച്ചിയുടെ ഇടയനായി ഡോ. ആന്റണി കാട്ടിപറമ്പിൽ അഭിഷിക്തനായി
- തദ്ദേശ തെരഞ്ഞെടുപ്പ്: പ്രചാരണം ഇന്നവസാനിക്കും
- ഗോവ നൈറ്റ് ക്ലബ് തീപിടിത്തം; മരണം 25 ആയി
- ആഗമനകാലം നിഷ്ക്രിയമായ കാത്തിരിപ്പല്ല-ലിയോ പതിനാലാമൻ പാപ്പാ
- ലത്തീൻ കത്തോലിക്കാ ദിനം ആചരിച്ചു ലത്തീൻസഭ
- യേശുവിന്റെ ജനനം ചിത്രീകരിച്ച കുട്ടി കലാകാരന്മാർക്ക് എംസിഎ അവാർഡുകൾ സമ്മാനിച്ചു
- ഹിജാബിന് വേണ്ടി മത മൗലികവാദികളുടെ ഭീഷണി; സെൻറ് റീത്ത സ്കൂൾ താത്ക്കാലികമായി അടച്ചു
- കൊച്ചിയിൽ ഇന്ന് മെത്രാഭിഷേകം

