സാസാറാം : ഞായറാഴ്ച സാസാറാമിൽ ആരംഭിച്ച ഇന്ത്യ ഫ്രണ്ടിന്റെ ‘വോട്ട് അധികാർ യാത്ര’യിൽ മൂന്നാം ദിവസവും ജനങ്ങൾ നിറഞ്ഞൊഴുകി . വോട്ട് മോഷണം തടയുംവരെ പോരാട്ടം തുടരുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ‘വോട്ട് അധികാർ യാത്ര’ 1300 കിലോമീറ്റർ സഞ്ചരിച്ച് സെപ്തംബർ ഒന്നിന് പട്നയിൽ സമാപിക്കും .മൂന്നാം ദിനത്തില്‍ ബീഹാറിലെ പുനാമ വസിര്‍ഗഞ്ചില്‍ നിന്നാണ് പര്യടനം ആരംഭിക്കുന്നത്.
ബഹുജന റാലിയെ അഭിസംബോധന ചെയ്ത പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണം തള്ളിയ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ അതി രൂക്ഷ വിമര്‍ശനം ആവര്‍ത്തിച്ചു .
വോട്ട് കൊള്ള ഭരണഘടനക്ക് നേരെയുള്ള ആക്രമണം ആണെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെയും മോദിയെയും ഇനി വോട്ട് കൊള്ളയടിക്കാന്‍ ബിഹാറിലെ ജനങ്ങള്‍ അനുവദിക്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. ആര് ജെ ഡി നേതാവ് തേജസ് യാദവ് ഉൾപ്പടെ പ്രതിപക്ഷ നേതാക്കൾ യാത്രയിൽ പങ്കെടുക്കുന്നുണ്ട് .