ന്യൂഡൽഹി: സ്വകാര്യ ബഹിരാകാശ യാത്രയായിരുന്ന ആക്സിയം മിഷൻ-4 ൻ്റെ പയലറ്റ് ആയിരുന്ന ശുഭാൻഷു ശുക്ല നാളെ തിരികെ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷ. സ്പേസ് എക്സുമായും നാസയുമായും സഹകരിച്ച് ആക്സിയം സ്പേസ് നടത്തുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ISS) ഒരു സ്വകാര്യ ബഹിരാകാശ യാത്രയായിരുന്നു ആക്സിയം മിഷൻ-4.
18 ദിവസത്തെ ദൗത്യത്തിന് ശേഷം അദ്ദേഹം ജൂലൈ 15-ന് ഭൂമിയിലേക്ക് മടങ്ങിയിരുന്നു. ഏറെ നാളുകൾക്ക് ശേഷം ശുക്ല നാളെ സ്വന്തം നാട്ടിൽ തിരികെ എത്തും. തുടർന്ന് പ്രധാനമന്ത്രി മോദിയെ കാണുന്നതിനൊപ്പം, ഓഗസ്റ്റ് 23-ന് നടക്കുന്ന ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളിലും അദ്ദേഹം പങ്കെടുക്കും.
ഇന്ത്യൻ എയർഫോഴ്സിലെ ഗ്രൂപ്പ് ക്യാപ്റ്റനും ടെസ്റ്റ് പൈലറ്റും ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ ഗഗന്യാത്രിയുമാണ് ശുഭാൻഷു ശുക്ല. 1984-ൽ രാകേഷ് ശർമ്മയുടെ ദൗത്യത്തിന് ശേഷം, ISS സന്ദർശിച്ച ആദ്യത്തെ ISRO ബഹിരാകാശയാത്രികനും ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യക്കാരനുമാണ് ശുക്ല.