വാഷിങ്ടൺ: റഷ്യ – യുക്രൈൻ യുദ്ധത്തിന് അവസാനംകുറിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ അലാസ്ക ഉച്ചകോടിയിൽ ഒരു ധാരണയിലും എത്താനായില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
റഷ്യൻ പ്രസിഡൻറ് വ്ളാഡിമീർ പുടിനുമായുള്ള ചർച്ചകൾക്കു ശേഷമാണ് ട്രംപിൻറെ പ്രതികരണം. നേരത്തെ ചർച്ചകളിൽ ധാരണയായെന്നായിരുന്നു പുടിന്റെ പ്രസ്താവന.
യുക്രൈൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്കിയെയും യൂറോപ്യൻ നേതാക്കളേയും വിളിച്ച്, ഉച്ചകോടിയിലെ ചർച്ചകളെക്കുറിച്ച് വിശദീകരിക്കുമെന്നും ട്രംപ് പറഞ്ഞു .സമാധാന ശ്രമങ്ങൾ അട്ടിമറിക്കാൻ യൂറോപ്യൻ നേതാക്കൾ ശ്രമിക്കരുതെന്നും പുടിൻ നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു.