ഗാസ: ഹമാസ് പുതിയ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതായി റിപ്പോര്‍ട്ട്. ഈജിപ്തും ഖത്തറും മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ കരാറാണിത്. ഈ രാജ്യങ്ങള്‍ മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ കരാരും ബന്ദിമോചനവും അംഗീകരിക്കുന്നുവെന്ന് ഹമാസിന്റെ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ജസീറയാണ് റിപ്പോര്‍ട്ട് ചെയ്തത് .
വെടിനിര്‍ത്തല്‍ വേണമെന്ന് ആവശ്യപ്പെട്ട് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് ബിന്‍ ജാസ്സിം അല്‍ താനിയും ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫത്താഹ് എല്‍-സിസിയും കയ്റോയില്‍ വെച്ച് നടത്തിയ ചര്‍ച്ചയ്ക്ക് നടന്നിരുന്നു .അതിന് ശേഷമാണ് ഹമാസ് വെടിനിര്‍ത്തലിന് അംഗീകാരം നല്‍കിയതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.