കൊൽക്കത്ത:*അർജൻറീന സൂപ്പർതാരം ലയണൽ മെസ്സിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യാ സന്ദർശനത്തിന് അന്തിമ അനുമതി ലഭിച്ചതായി, പരിപാടിയുടെ പ്രമോട്ടർ സതാദ്രു ദത്ത അറിയിച്ചു. ‘ഗോട്ട് ടൂർ ഓഫ് ഇന്ത്യ 2025’ എന്നാണ് ഈ സന്ദർശന പരിപാടിയുടെ പേര്. മുമ്പ് പി.ടി.ഐ റിപ്പോർട്ട് ചെയ്തതുപോലെ, ഡിസംബർ 12-ന് ഇന്ത്യൻ ഫുട്ബോളിൻ്റെ കേന്ദ്രമായ കൊൽക്കത്തയിൽ എത്തും. തുടർന്ന് അഹമ്മദാബാദ്, മുംബൈ, ന്യൂഡൽഹി എന്നീ നഗരങ്ങളിലേക്കും അദ്ദേഹം യാത്ര തുടരും. ഡിസംബർ 15-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്കുശേഷം സന്ദർശനം സമാപിക്കും.2011 -നു ശേഷമുള്ള മെസ്സിയുടെ ഇന്ത്യയിലേക്കുള്ള ആദ്യ സന്ദർശനമായിരിക്കും ഇത്.മെസ്സിയുടെ വരവ് സോഷ്യൽ മീഡിയയിലൂടെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 1 വരെ ഏതെങ്കിലും ദിവസം മെസ്സി തന്റെ യാത്രയുടെ എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്ന ഔദ്യോഗിക പോസ്റ്ററും ചെറിയ വിവരണവും പോസ്റ്റ് ചെയ്യും എന്നും ദത്ത പി.ടി.ഐയോട് പറഞ്ഞു.
Trending
- പാകിസ്ഥാനില്‍ പ്രളയ ദുരന്തം; ഇരുന്നൂറോളം പേര് മരിച്ചു
- ആഗസ്റ്റ് 15 – ഭരണഘടന അവകാശ സംരക്ഷണ ദിനം
- ഭരണഘടന മതേതരത്വ സംരക്ഷണ സംഗമം
- ബിഷപ്പ് ഫ്രാൻസിസ് സെറാവോ മൈസൂർ ബിഷപ്പായി നിയമിതനായി
- നിക്കരാഗ്വേയിൽ കത്തോലിക്കാ വിരുദ്ധത ശക്തമാകുന്നു.
- മെസ്സി ഇന്ത്യയിലേക്ക്
- അജിത് കുമാറിന് അനൂകൂലമായ വിജിലൻസ് റിപ്പോർട്ട് കോടതി തള്ളി
- ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കപ്പെടണം: സിബിസി ഐ