കൊച്ചി :കേരള ലേബർ മൂവ് മെന്റിന്റെ ആഭിമുഖ്യത്തിൽ അസംഘടിതരായ തൊഴിലാളികൾക്കു വേണ്ടി നടത്തുന്ന വിവിധ തൊഴിലാളി ക്ഷേമ, ശക്തികരണ പ്രവർത്തനങ്ങളുടെ വിജയകരമായി നടത്തിപ്പിനായി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ CSR ഫണ്ടിൽ നിന്നും സൗജന്യമായി നൽകിയ വാഹനത്തിന്റെ താക്കോൽദാനം സൗത്ത് ഇന്ത്യൻ ബാങ്ക് ചീഫ് ഓപ്പറേറ്റീവ് ഓഫീസർ ആന്റോ ജോർജ് നിർവഹിച്ചു.
കെ. സി. ബി.സി. ലേബർ കമ്മീഷൻ ചെയർമാൻ ബിഷപ്പ്. സെൽവിസ്റ്റർ പൊന്നുമുത്തൻ, പി. ഒ. സി ഡയറക്ടർ ഫാ. തോമസ് തറയിൽ,ലേബർ മൂവ് മെന്റ് സംസ്ഥാന ഡയറക്ടർ ഫാ. അരുൺ വലിയതാഴത്ത് സംസ്ഥാന ഭാരവാഹികളായ ജോസ് മാത്യു ഊക്കൻ, ഡിക്സൻ മനീക്ക്, അഡ്വ.തോമസ് മാത്യു കോർഡിനേറ്റർ സിസ്റ്റർ. ലീന സി.,എന്നിവർ ചേർന്ന് താക്കോൽ ഏറ്റുവാങ്ങി.
സൗത്ത് ഇന്ത്യൻ ബാങ്ക് റീജിയണൽ ഹെഡ് ടൈനു ഈഡൻ അമ്പാട്ട് ക്ലെസ്റ്റർ ഹെഡ് ജെസ്റ്റിൻ കെ.എ., ബ്രാഞ്ച് മാനേജർമാരായ നീതു രവീന്ദ്രൻ., സച്ചിൻ കൃഷ്ണ എന്നിവർ പ്രസംഗിച്ചു