കോട്ടപ്പുറം . കേരളത്തിലെ പ്രഥമ സന്ന്യാസിനിയും സന്ന്യാസിനി സഭ സ്ഥാപികയുമായ മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തുന്ന ധന്യ മുഹൂർത്തത്തിന് പകിട്ടേകാൻ സഹനങ്ങളെ നിത്യരക്ഷയുടെ വഴിയായി കണ്ട മദർ ഏലീശ്വയു ടെ വിശുദ്ധ ജീവിതം ചവിട്ടുനാടകമായി അവതരിപ്പിക്കപ്പെടുന്നു.
സാബു പുളിക്കത്തറയുടെ ഇരുപതാമത് ചുവടിയായ ‘മദർ ഏലിശ്വ സഹനങ്ങളുടെ പടനായിക സി.റ്റി.സി. സഭ സുപ്പീരിയർ ജനറൽ മദർ ഷാഹില, കൗൺ സിലർ സിസ്റ്റർ സൂസി കിണറ്റിങ്കൽ എന്നിവർക്ക് കൈമാറി. അലക്സ് താളൂപ്പാടത്താണ് നാടക സംവിധാനം. പള്ളിപ്പുറം സെന്റ് റോക്കീസ് നൃത്ത കലാഭവനാണ് അവതരണം.