കലൂർ : കെ.സി.വൈ.എം വരാപ്പുഴ അതിരൂപത, കലൂർ മേഖലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കലൂർ ഫെറോന കോൺഫറൻസ് ഞായറാഴ്ച, പൊറ്റക്കുഴി ചെറുപുഷ്പ ദൈവാലയത്തിൽ നടത്തപ്പെട്ടു. കലൂർ മേഖലയിലെ യൂണിറ്റുകളിൽ നിന്നായി നിരവധി നേതാക്കളും അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുത്തു.
സമ്മേളനത്തിന് കലൂർ മേഖല പ്രസിഡന്റ് അമൽ ജോർജ് അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന നാളികേര വികസന കോർപ്പറേഷൻ ഡയറക്ടറും
ക്രിസ്ത്യൻ സർവീസ് സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ബെന്നി പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു.
കെ.സി.വൈ.എം പൊറ്റക്കുഴി സെക്രട്ടറി അന്നാ തെരേസാ ഷാരോൺ സ്വാഗതം ആശംസിച്ചു.
കലൂർ ഫെറോന വികാരി ഫാ. പാട്രിക് ഇലവുങ്കൽ മുഖ്യപ്രഭാഷണവും, കലൂർ ഫെറോന യൂത്ത് ഡയറക്ടർ ഫാ. റെനിൽ ഇട്ടിക്കുന്നത്ത് ആമുഖപ്രഭാഷണവും നടത്തി. കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന ഉപാധ്യക്ഷൻ അക്ഷയ് അലക്സ്, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ, ട്രഷറർ ജോയ്സൺ പി.ജെ, സെക്രട്ടറി അരുൺ സെബാസ്റ്റ്യൻ,എഡ്യൂക്കേഷൻ ഫോറം കൺവീനർ ജോമോൻ ആൻ്റണി കെ.സി.വൈ.എം മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് റാൽഫ്, സെക്രട്ടറി സിബി ജോയ്, സ്റ്റെഫി സ്റ്റാൻലി, കെ.സി.വൈ.എം പൊറ്റക്കുഴി യൂണിറ്റ് പ്രസിഡന്റ് അലൻ ആന്റണി എന്നിവർ ആശംസകൾ അർപ്പിച്ചു.
യോഗത്തിൽ എല്ലാ യൂണിറ്റുകളുടെയും പ്രവർത്തന റിപ്പോർട്ടുകൾ പവർപോയിന്റ് അവതരണരൂപത്തിൽ അവതരിപ്പിച്ചു.
യോഗാനന്തരമായി, ഐ.സി.വൈ.എം മുൻ ദേശീയ പ്രസിഡന്റ് അഡ്വ. ആന്റണി ജൂഡി യുവജനങ്ങൾക്ക് പ്രചോദനാത്മക സെഷൻ നടത്തി. കലൂർ മേഖല സെക്രട്ടറി അമൃത് ബാരിഡ് കെ.ഡബ്ലു കൃതജ്ഞത അർപ്പിച്ചു.