ഗാസ : ഗാസയില്‍ ചോരയൊഴുക്കല്‍ തുടര്‍ന്ന് ഇസ്രയേല്‍.ഇന്ന് പുലര്‍ച്ചെ നടത്തിയ ആക്രമണത്തില്‍ പത്ത് പേരാണ് കൊല്ലപ്പെട്ടത് . അതിനിടെ, പോഷകാഹാരക്കുറവ് കാരണം ഒരു പലസ്തീന് കുട്ടി കൂടി മരിച്ചു. ഇതോടെ പട്ടിണി മരണം 222 ആയി. ഇവരില്‍ 101 പേരും കുട്ടികളാണ്.
കഴിഞ്ഞ ദിവസം ഇസ്രയേല്‍ കൊലപ്പെടുത്തിയ അല്‍ ജസീറ മാധ്യമപ്രവര്‍ത്തകരുടെ സംസ്കാരം നടന്നു. കൊലപാതകത്തെ ലോകമെമ്പാടും അപലപിച്ചു. യൂറോപ്യന്‍ യൂണിയന്, ചൈന, ഇസ്രയേലിന്റെ അടുത്ത പങ്കാളി ജര്‍മനി അടക്കമുള്ളവ അപലപിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന്റെ നഗ്നമായ ലംഘനമാണ് ഇതെന്ന് യു എന്‍ പ്രസ്താവന ഇറക്കി.
മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനം നടന്നു. 2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണത്തില്‍ 61,499 പേര് കൊല്ലപ്പെട്ടിട്ടുണ്ട്. 1,53,575 പേര്‍ക്ക് പരുക്കേറ്റു. ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തില്‍ ഇസ്രയേലില്‍ 1,139 പേരാണ് കൊല്ലപ്പെട്ടത്.