വെല്ലിങ്ടൺ: പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് . ഫ്രാൻസ്, ബ്രിട്ടൻ, കാനഡ തുടങ്ങിയ രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ആസ്ട്രേലിയ നിലപാട് വ്യക്തമാക്കിയത് .
സെപ്റ്റംബറിൽ നടക്കുന്ന യു.എൻ ജനറൽ അസംബ്ലിയിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കാബിനറ്റ് യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണകൂടത്തിൽ ഹമാസിന് പങ്കുണ്ടാവില്ല. ഗസ്സയെ നിരായുധീകരിക്കുമെന്നും തെരഞ്ഞെടുപ്പ് നടത്തുമെന്നും പലസ്തീൻ അതോറിറ്റി ഉറപ്പുനൽകിയിട്ടുണ്ട്. സംഘർഷം അവസാനിപ്പിക്കാനും ഗസ്സയിലെ ജനങ്ങളുടെ പട്ടിണിയും ദുരിതവുമകറ്റാനും ദ്വിരാഷ്ട്ര പരിഹാരമാണ് ഉത്തമമെന്നും ആന്റണി ആൽബനീസ് വ്യക്തമാക്കി .