ന്യൂഡൽഹി: വോട്ട് ചെയ്യുന്നതിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടാനായി ‘ വോട്ട് ചോരി ‘ എന്ന വെബ്സൈറ്റ് പരിചയപെടുത്തി രാഹുൽ ഗാന്ധി. വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാനും പൊതുജനങ്ങളെ അറിയിക്കാനും കോൺഗ്രസ് മുൻകൈയെടുത്താണ് ഈ വെബ്സൈറ്റ് ആരംഭിച്ചത്.
വോട്ടർമാർക്ക് votechori.in/ecdemand എന്ന വെബ്സൈറ്റില്‍ കയറി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 2024 -ൽ നിയമസഭാ മണ്ഡലത്തിലെ ലോക്സഭാ സീറ്റ് നേടുന്നതിനായി ഭാരതീയ ജനതാ പാര്‍ട്ടി (ബി.ജെ.പി) ഇന്ത്യയുടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ (ECI) സഹായത്തോടെ 1,00,250 വ്യാജ വോട്ടുകള്‍ നേടിയിരുന്നു.
ഇത്തരത്തിലുള്ള ക്രമക്കേടുകൾ തടയുന്നതിനും, ‘ഒരു വ്യക്തിക്ക് ഒരു വോട്ട്’ എന്ന ജനാധിപത്യ മൂല്യത്തിനെതിരേയുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനമില്ലാതാക്കുന്നതിനും ഇത് ഏറെ സഹായിക്കുമെന്നും രാഹുൽ എക്സിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. “ഇത് ജനാധിപത്യം സംരക്ഷിക്കുന്നതിനായുള്ള പോരാട്ടമാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടുതൽ വിവരങ്ങൾ അറിയുന്നതിനും വോട്ടിലെ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യുന്നതിനും https://rahulgandhi.in/awaazbharatki/votechori ഈ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.