കൊച്ചി: കൊച്ചിൻ പോർട്ട് അഥോറിറ്റി ഡ്രജ് ചെയ്ത് നിലവിൽ പുറം കടലിൽ തള്ളുന്ന മണൽ പുനരധിവാസ ഭൂമികളിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ചിലവ് കുറഞ്ഞ രീതിയിൽ ഉപയോഗപ്പെടുത്താൻ നടപടികൾ സ്വീകരിക്കും എന്ന് കളക്ടർ അറിയിച്ചു.
നിർദ്ദേശം കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ , അഭിപ്രായം ആരാഞ്ഞിട്ട് തുടർനടപടികൾ സ്വീകരിക്കും എന്ന് കളക്ടർ അറിയിച്ചു. പുതിയ കളക്ടർക്ക് ചാർജ് കൈമാറി കൊണ്ട് നൽകുന്ന റിപ്പോർട്ടിൽ ഈ വിഷയം ഉൾപ്പെടുത്തുമെന്ന് അദ്ദേഹം ഉറപ്പു നൽകി .
പൊതുവിദ്യാഭ്യാസ ഡയറക്റ്ററായി പ്രമോഷൻ ലഭിച്ച ജില്ലാ കളക്ടർക്ക് കോർഡിനേഷൻ കമ്മിറ്റി ഉപഹാരം നൽകി. മൂലമ്പിള്ളി പുനരധിവാസ പാക്കേജ് മോണിറ്ററിങ് കമ്മിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ കഴിഞ്ഞ 29-ാം തിയതി തുതിയൂരിലെ പുനരധിവാസ ഭൂമികളുടെ ശോചനീയാവസ്ഥ നേരിൽ കണ്ട് പരിശോദിക്കുന്നതിന് ഉദ്യോഗസ്ഥ സംഘത്തോടൊപ്പം എത്തിയിരുന്നു. മോണിറ്ററിംങ് കമ്മിറ്റി അംഗങ്ങളായ അഡ്വ: സി.ആർ നീലകണ്ഠൻ, ഫ്രാൻസീസ് കളത്തുങ്കൽ, വി.പി വിൽസൻ, കുരുവിള മാത്യൂസ്, ഏലൂർ ഗോപിനാഥിനോടൊപ്പം മേജർ മൂസാക്കുട്ടിയും ലൈജു ആലുങ്കലും ചേർന്നാണ് ഉപഹാരം നൽകിയത് .