കൊച്ചി: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായി . പുലർച്ചെ മുതൽ പെയ്ത മഴ വിവിധ ജില്ലകളിൽ ദുരിതം വിതച്ചു. റെഡ് അലർട്ടുള്ള എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിലാണ് മഴ കനത്തതോടെ നാശനഷ്ടങ്ങൾ ഏറിയത് .
കൊച്ചിയിൽ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ടാണ്. പുലർച്ചെ തുടങ്ങിയ മഴയിൽ കലൂർ, ഇടപ്പള്ളി, പാലാരിവട്ടം എന്നിവിടങ്ങളിൽ താഴ്ന്ന മേഖലകളിൽ വെള്ളംകയറി. ദേശീയ പാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി . കളമശേരിയിൽ വീടുകളിൽ വെള്ളം കയറി. തൃപ്പൂണിത്തുറയിലും വെള്ളക്കെട്ട് രൂക്ഷമാണ്.
കോട്ടയത്തും ഇടുക്കിയിലും തൃശൂരിലും കനത്ത മഴയാണ് അനുഭവപ്പെടുന്നുത്. ശക്തമായ മഴയിൽ തൃശൂർ നഗരത്തിൻറെ പല ഭാഗങ്ങളിലും വെള്ളക്കെട്ടാണ് .
ഇടുക്കിയിൽ ലോറേഞ്ചിലാണ് ശക്തമായ മഴയുണ്ട് . മലങ്കര ഡാമിൻറെ ഷട്ടറുകൾ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. നദികളുടെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകി.