റായ്പൂർ: മതപരിവർത്തനം തടയുന്നതിനുള്ള നിയമം കൂടുതൽ കർശനമാക്കാനുള്ള നീക്കവുമായി ഛത്തീസ്ഗഡ് സർക്കാർ. ശീതകാലസമ്മേളനത്തിൽ ഭേദഗതി അവതരിപ്പിച്ചേക്കുമെന്നാണ് വിവരം .
നിർബന്ധിത മതപരിവർത്തനത്തിന് കൂടുതൽ ശിക്ഷ ലഭിക്കുന്ന ചട്ടങ്ങൾ പുതിയ ഭേദഗതിയിൽ വന്നേക്കും. മതം മാറാൻ ആഗ്രഹിക്കുന്നവർ രണ്ട് മാസം മുൻപ് പ്രാദേശിക അധികൃതർക്ക് നോട്ടീസ് നൽകണമെന്ന വ്യവസ്ഥയും ഉൾപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഭേദഗതി പ്രാബല്യത്തിൽ വന്നാൽ മതപരിവർത്തനത്തിന്റെ പേരിൽ സംസ്ഥാനത്തെ ക്രൈസ്തവ മിഷണറി പ്രവർത്തനങ്ങൾക്കെതിരെ പൊലീസ് നടപടികൾ കൂടുതൽ ശക്തമാക്കും . മതപരിവർത്തന നിയമ ഭേദഗതിക്കുള്ള രൂപരേഖ തയ്യാറാക്കിവരികയാണെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി വിജയ് ശർമ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.