തിരുവന്തപുരം :വിഴിഞ്ഞം തുറമുഖത്ത് എത്തുന്ന കപ്പലുകൾക്ക് ആവശ്യാനുസരണം ഇന്ധനം നിറയ്ക്കാൻ കഴിയുന്ന ബങ്കറിങ് യൂണിറ്റ് ഉടൻ യാഥാർത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് അദാനി ഗ്രൂപ്പ്.
സംസ്ഥാന വ്യവസായ വകുപ്പിന്റെ സ്ഥാപനമായ കെഎസ്ഐഡിസിയുമായി സഹകരിച്ച് ബങ്കറിങ് യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള ഊർജ്ജിത ശ്രമങ്ങൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞു.
ബങ്കറിങ് യൂണിറ്റിന് താൽപ്പര്യമറിയിച്ച് അന്താരാഷ്ട്ര എണ്ണക്കമ്പനികളടക്കം അഞ്ചോളം ഗ്രൂപ്പുകൾ സംസ്ഥാന വ്യവസായ വകുപ്പിനെ സമീപിച്ചതായി വ്യവസായ മന്ത്രി പി. രാജീവിന്റെ ഓഫീസ് അറിയിച്ചു .ബങ്കറിങ് യൂണിറ്റ് യാഥാർഥ്യമായാൽ തുറമുഖത്തുനിന്ന് മദർഷിപ്പിലേക്ക് നേരിട്ട് ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം വിഴിഞ്ഞത്തുണ്ടാവും .