കെയ്റോ: ആഫ്രിക്കൻ രാജ്യമായ യെമനിൽ ബോട്ട് മറിഞ്ഞ് 68 ആഫ്രിക്കൻ കുടിയേറ്റക്കാർ മരിച്ചതായി റിപ്പോർട്ട്. 74 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് യുഎൻ മൈഗ്രേഷൻ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു .
ആഫ്രിക്കൻ രാജ്യങ്ങളിൽ നിലനിൽക്കുന്ന അതി കഠിന ദാരിദ്ര്യത്തിൽ നിന്ന് മോചനം തേടി സമ്പന്നമായ ഗൾഫ് നാടുകളിലേക്ക് ചെയ്ത ആഫ്രിക്കൻ കുടിയേറ്റക്കാരാണ് അപകടത്തിൽ മരിച്ചത്. 154 എത്യോപ്യൻ കുടിയേറ്റക്കാരുമായി എത്തിയ ബോട്ടാണ് ഞായറാഴ്ച പുലർച്ചെ തെക്കൻ യെമൻ പ്രവിശ്യയായ അബ്യാനിലെ ഏദൻ ഉൾക്കടലിൽ മുങ്ങിയതെന്ന് യെമനിലെ ഇൻ്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ മേധാവി അബ്ദുള്‍ സത്താർ അറിയിച്ചു.
ഖാൻഫാർ ജില്ലയിലെ തീരത്ത് മാത്രം 14 മൃതശരീരങ്ങള്‍ കരയ്ക്കടിഞ്ഞതായാണ് റിപ്പോർട്ട്. യെമനിലെ മറ്റ് തീരദേശങ്ങളിലായി 54 കുടിയേറ്റക്കാരുടെ മൃതദേഹങ്ങളും കരയ്ക്കടിഞ്ഞു. യെമൻ്റെ തെക്കൻ തീരത്തെ അബ്യാൻ പ്രവിശ്യാ തലസ്ഥാനമായ സിൻജിബാറിലെ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിട്ടുള്ളത്.