കൊച്ചി : പ്രൊഫ. എം.കെ. സാനുമാഷിന്റെ വേർപാട് കേരളത്തിന് അപരിഹാര്യമായ നഷ്ടമാണെന്ന് കെആർഎൽസിസി.
കേരളത്തിന്റെ സാമൂഹിക സാംസ്ക്കാരിക മണ്ഡലത്തിലെ പ്രകാശഗോപുരമായിരുന്നു സാനുമാസ്റ്റർ. അദ്ധ്യാപകൻ, പ്രഭാഷകൻ, ഗ്രന്ഥകാരൻ, നിരൂപകൻ എന്നീ തലങ്ങളിൽ വൈജ്ഞാനിക കൈരളിക്ക് അദ്ദേഹം നല്കിയ സംഭാവനകൾ അതുല്യമാണെന്ന് കെആർഎൽസിസി അനുസ്മരിച്ചു.