വാഷിങ്ടൺ: റഷ്യയിലെ മുൻ പ്രസിഡന്റ് ദിമിത്രി മെദ്വദെവിൻ്റെ പ്രകോപന പ്രസ്താവനകൾക്കു മറുപടിയായി രണ്ട് ആണവ അന്തർവാഹിനികളെ ഉചിതസ്ഥലത്തു വിന്യസിക്കാൻ ഉത്തരവിട്ടതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. മെദ്വദെവിന്റെ വിവേകരഹിത പ്രസ്താവനകൾ എങ്ങാനാനും യാഥാർഥ്യമായാലോ എന്നു കരുതിയാണ് തന്റെ നീക്കമെന്ന് ട്രംപ് വിശദീകരിച്ചു. ട്രംപിന്റെ അന്ത്യശാസനങ്ങൾ അമേരിക്കയുമായുള്ള യുദ്ധത്തിലേക്കു നയിക്കുമെന്നു പറഞ്ഞ മെദ്വദെവ്, റഷ്യ ആണവായുധം പ്രയോഗിക്കുമെന്ന സൂചനയും നല്കിയിരുന്നു.
എന്നാൽ ട്രംപ് ഭീഷണി നാടകം തുടരുകയാണ്. റഷ്യ, ഇറാനോ ഇസ്രയേലോ അല്ലെന്ന് ഓർക്കണമെന്നും മുൻ റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദ്വദേവ് അഭിപ്രായപ്പെട്ടു. രണ്ടാഴ്ചയ്ക്കകം യുക്രെയ്നുമായി സമാധാനക്കരാർ ഉണ്ടാക്കിയില്ലെങ്കിൽ റഷ്യയ്ക്കുമേൽ കടുത്ത ഉപരോധം ഏർപ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. റഷ്യയ്ക്ക് സമയപരിധി കൽപിക്കുന്നതിലൂടെ ട്രംപ് വളരെ വലിയ തെറ്റാണ് ചെയ്യുന്നതെന്നായിരുന്നു മെദ്വദേവ് തിരിച്ചടിച്ചത്.
റഷ്യയുടെ ആണവായുധം എത്ര അപകടകരമാണെന്ന് ട്രംപ് ഓർമിക്കണമെന്ന മെദ്വദേവിന്റെ പ്രസ്താവനയിൽ പ്രകോപൻംകൊണ്ടാണ് റഷ്യയിലേക്ക് ആണവ അന്തർവാഹിനികൾ വിന്യസിപ്പിക്കാൻ ട്രംപ് ഉത്തരവിട്ടതെന്നാണ് റിപ്പോർട്ടുകൾ.