യു എസ്: ട്രംപ് പ്രസിഡൻ്റായി അധികാരത്തിൽ വന്നതുമുതൽ പ്രതിമാസത്തിൽ ശരാശരി ഒരു സമാധാന കരാർ എങ്കിലും ഒരുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്നും, അദ്ദേഹം നോബൽ സമാധാന പുരസ്കാരത്തിന് അർഹനാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായ കരോളിൻ ക്ലെയർ ലീവിറ്റ് പ്രസ്താവിച്ചു.
ഇന്ത്യ-പാകിസ്ഥാൻ ഉൾപെടെ ഇസ്രായേൽ – ഇറാൻ, ഈജിപ്ത് – എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിലെ നിരവധി തർക്കങ്ങൾ പരിഹരിക്കാൻ ഇദേഹത്തിന് സാധിച്ചിട്ടുണ്ടെന്ന് ലീവിറ്റ് ഇന്നലെ വൈറ്റ് ഹൗസിൽ നടന്ന പത്രസമ്മേളനത്തിൽ വ്യക്തമാക്കുകയായിരുന്നു. 3 ലക്ഷത്തിലധികം പേർ മരിക്കാൻ ഇടയായ തായ്ലൻഡ്-കംബോഡിയ തർക്കവും ട്രംപിൻ്റെ ഇടപെടൽ കാരണമാണ് ഇല്ലാതായത്.