കൊച്ചി: ഛത്തീസ്ഗഡിൽ മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് സി. വന്ദന ഫ്രാൻസിസ്, സി. പ്രീതി മേരി എന്നിവരെ അന്യായമായി തുറങ്കിലടച്ചതിൽ പ്രതിഷേധിച്ച് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത നടത്തിയ പ്രതിഷേധ ധർണ്ണ കെ.ആർ.എൽ.സി.ബി.സി യുവജന കമ്മീഷൻ സെക്രട്ടറി ഫാ.അനൂപ് കളത്തിത്തറ OSJ ഉദ്ഘാടനം ചെയ്തു.കെ.സി. വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു.
കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന പ്രസിഡൻ്റ് പോൾ ജോസ്,കെ.സി.വൈ.എം കോട്ടപ്പുറം രൂപത പ്രസിഡൻ്റ് ജെൻസൺ ആൽബി,കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് അക്ഷയ് അലക്സ്,മുൻ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് ഫ്രാൻസിസ് ഷെൻസൺ എന്നിവർ ആശംസ അറിയിച്ചു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത സോഷ്യൽ- പൊളിറ്റിക്കൽ ഫോറം കൺവീനർ മാനുവൽ ബെന്നി നന്ദി പറഞ്ഞു.
ട്രഷറർ ജോയ്സൺ പി.ജെ,എക്സിക്യൂട്ടീവ് അംഗങ്ങളായ ഫെർഡിൻ ഫ്രാൻസിസ്,ജോമോൻ ആന്റണി,അമല റോസ് കെ. ജെ , തൈക്കുടം – കത്തീഡ്രൽ മേഖല പ്രസിഡൻ്റ് അലൻ ജോസഫ്,വിവിധ മേഖല, യൂണിറ്റ് ഭാരവാഹികളും സന്നിഹിതരായിരുന്നു.