ന്യൂഡൽഹി: മതപരിവത്തന ശ്രമമവും മനുഷ്യക്കടത്തും എന്ന കള്ളക്കേസെടുത്ത് ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി. മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷയുമായി സെഷൻസ് കോടതിയെ സമീപിക്കും. സിസ്റ്റർ പ്രീതിയെ ഒന്നാം പ്രതിയാക്കിയും വന്ദനയെ രണ്ടാം പ്രതിയാക്കിയുമാണ് കേസെടുത്തിരിക്കുന്നത്. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്തത്. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണിവർ.
നാരായൻപുർ ജില്ലയിൽ താമസക്കാരായ മൂന്ന് പെൺകുട്ടികളോടൊപ്പമായിരുന്നു കന്യാസ്ത്രീകൾ സഞ്ചരിച്ചിരുന്നത്. 19 മുതൽ 22 വയസ്സുള്ളവരായിരുന്നു പെൺകുട്ടികൾ . റെയിൽവേ സ്റ്റേഷനിലെത്തിയ ബജ്റംഗ്ദൾ പ്രവർത്തകർ ഇവർ നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിക്കുകയായിരുന്നു. തുടർന്ന് കന്യാസ്ത്രീകളെ തടഞ്ഞുവക്കുകയും ചെയ്തു.പെൺകുട്ടികൾ തങ്ങളെ ആരും മതം മാറ്റിയില്ല ഇന്ന് മാധ്യങ്ങളോട് പറഞ്ഞു .
കന്യാസ്ത്രീകൾ നടത്തുന്ന ആശുപത്രിയിൽ ജോലിക്ക് പോവുകയാണെന്ന് പെൺകുട്ടികൾ പറഞ്ഞു.തങ്ങൾ നേരത്തെ തന്നെ ക്രൈസ്തവരാണെന്നും പെൺകുട്ടികൾ വ്യക്തമാക്കിയിരുന്നു. മൂവരുടെയും രക്ഷിതാക്കൾ ജോലിക്ക് പോവാൻ നൽകിയ അനുമതി പത്രവും തിരിച്ചറിയൽ കാർഡുകളും പെൺകുട്ടികൾ ഹാജരാക്കി. എന്നാൽ ഇതൊന്നും അംഗീകരിക്കാൻ ബജ്റംഗ്ദളോ പൊലീസോ തയ്യാറായില്ല.
സംഭവത്തിൽ രാജ്യസഭയിലും ലോക്സഭയിലും കേരളത്തിലെ എം പിമാർ കൊണ്ടുവന്ന അടിയന്തിര പ്രമേയം തള്ളി .
ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളെ കണ്ട് പ്രതിപക്ഷ എംപിമാര്‍. പ്രതിപക്ഷ എംപിമാര്‍ക്ക് ആദ്യം അനുമതി നിഷേധിച്ചിരുന്നു.തങ്ങള്‍ക്കെതിരായ ആക്ഷേപങ്ങള്‍ തെറ്റാണെന്ന് കന്യാസ്ത്രീകള്‍ പറഞ്ഞതായി എംപിമാര്‍ സന്ദര്‍ശനശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. കന്യാസ്ത്രീകള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും എംപിമാര്‍ പറഞ്ഞു.
ആള്‍ക്കൂട്ട വിചാരണയാണ് റെയില്‍വേസ്റ്റേഷനില്‍ നടന്നത്. ഇരുവരോടും സിസ്റ്റേഴ്സ് വിലക്കുവാങ്ങിയതാണെന്ന് പറയാന്‍ പറഞ്ഞു. മൂങ്ങയെപ്പോലെ വായ മൂടിയിരിക്കണം എന്ന് അക്രമിസംഘം നിര്‍ദേശിച്ചു – എംപിമാര്‍ പറഞ്ഞു.